അവധി ദിനങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിങ്; പൊന്‍മുടിയില്‍ നിയന്ത്രണങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st September 2021 04:47 PM  |  

Last Updated: 21st September 2021 04:47 PM  |   A+A-   |  

THE-PONMUDI

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടിയില്‍ യാത്രാ നിയന്ത്രണം. അവധി ദിനങ്ങളിലെ തിരക്ക് നിയന്ത്രിക്കാനാണ് പൊലീസും വനംവകുപ്പും ചേര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. ഒക്ടോബര്‍ മുതല്‍ അവധി ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിങ് നിര്‍ബന്ധമാക്കും. 

അനിയന്ത്രിതമായി വാഹനങ്ങള്‍ എത്തുന്നത് അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ പൊന്‍മുടിയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കിയതിന് പിന്നാലെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.