കോവിഡ് വ്യാപന തോത് കുറയുന്നു ; കേരളത്തിലും മഹാരാഷ്ട്രയിലും ആര്‍ വാല്യു ഒന്നിന് താഴെ

പ്രമുഖ നഗരങ്ങളായ മുംബൈ, കൊല്‍ക്കത്ത, ബംഗലൂരു, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ആര്‍ വാല്യു ഒന്നിന് മുകളിലാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : രാജ്യത്തിന് ആശ്വാസമായി കോവിഡ് വ്യാപന തോത് കുറയുന്നു. കോവിഡ് വ്യാപന തോത് വിലയിരുത്തുന്ന ആര്‍ വാല്യു പൂജ്യത്തിലേക്ക് താണു വരുന്നതായി കണക്കുകള്‍. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന കേരളത്തിലും മഹാരാഷ്ട്രയിലും ആര്‍ വാല്യു ഒന്നിനും താഴെയെത്തി. 

ഇത് ഇരുസംസ്ഥാനങ്ങളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കുന്ന ചെന്നൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമറ്റിക്കല്‍ സയന്‍സസിലെ സീതാബ്ര സിന്‍ഹ പറഞ്ഞു. ഓഗസ്റ്റ് അവസാനം ഒന്നിന് മുകളിലുണ്ടായിരുന്ന ആര്‍ വാല്യു ഏറ്റക്കുറച്ചിലുകള്‍ക്കൊടുവിലാണ് ഒന്നിന് താഴെയായത്. 

അതേസമയം പ്രമുഖ നഗരങ്ങളായ മുംബൈ, കൊല്‍ക്കത്ത, ബംഗലൂരു, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ആര്‍ വാല്യു ഒന്നിന് മുകളിലാണ്. അതേസമയം ഡല്‍ഹിയിലും പൂനെയിലും രോഗവ്യാപന തോത് ഒന്നിനും താഴെയാണെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

വൈറസിന്റെ വ്യാപനവേഗതയും, വൈറസ് ബാധിതനായ ഒരാളില്‍ നിന്നും എത്ര പേരിലേക്ക് രോഗം പകരുന്നു എന്നുമുള്ള തോത് കണ്ടെത്തുന്നതാണ് ആര്‍ വാല്യു. കോവിഡ് അതിരൂക്ഷമായ രണ്ടാം തരംഗത്തിന് ശേഷം ആര്‍ വാല്യു ഗണ്യമായി കുറവു വരുന്നതായാണ് പഠനം വ്യക്തമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com