ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ ഇറങ്ങിയോടി രക്ഷപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st September 2021 08:31 PM  |  

Last Updated: 21st September 2021 08:31 PM  |   A+A-   |  

running car fire

നെയ്യാറ്റിന്‍കരയില്‍ കാറിന് തീപിടിച്ചപ്പോള്‍, ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. ഡാഷ് ബോര്‍ഡില്‍ നിന്ന് തീ ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്ന യാത്രക്കാര്‍ ഇറങ്ങിയോടിയത് കൊണ്ട് വന്‍ദുരന്തം ഒഴിവായി. 

നെയ്യാറ്റിന്‍കര സ്വദേശാഭിമാനി ടൗണ്‍ ഹാളിനു മുന്നില്‍ വൈകീട്ട് നാലുമണിയോടെയാണ് സംഭവം. നിരത്തില്‍ വാഹനങ്ങള്‍ കുറവായിരുന്നതിനാലും സമീപം മറ്റു വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാലും വലിയ അപകടം ഒഴിവായി. 

ആലുംമൂടിനും ടിബി ജംക്ഷനും ഇടയില്‍ വച്ചാണ് കാറിന്റെ ഡാഷ് ബോര്‍ഡില്‍നിന്നു തീ കത്തിപ്പടര്‍ന്നത്. കാറിലുണ്ടായിരുന്ന അമ്പലത്തുറ - പൂന്തുറ സ്വദേശികളായ ജോയിയും യൂജിനും ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. അഗ്‌നിശമന സേനയുടെ 2 വാഹനങ്ങളും ട്രാഫിക് പൊലീസും സ്ഥലത്തെത്തിയാണ് തീ അണച്ചത്.