സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കല്‍; വ്യാഴാഴ്ച യോഗം ചേരും; നവാഗതര്‍ 6.83 ലക്ഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st September 2021 07:24 AM  |  

Last Updated: 21st September 2021 07:24 AM  |   A+A-   |  

reopening schools

ഫയല്‍ ചിത്രം


തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് സ്കൂളുകൾ ന​വം​ബ​ർ ഒ​ന്നി​ന്​ തു​റ​ക്കു​ന്ന​തുമായി ബന്ധപ്പെട്ടുള്ള പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ-ആ​രോ​ഗ്യ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത​യോ​ഗം വ്യാ​ഴാ​ഴ്​​ച ചേ​രും. മ​ന്ത്രി​മാ​രാ​യ വി ​ശി​വ​ൻ​കു​ട്ടി, വീ​ണ ജോ​ർ​ജ്​ എ​ന്നി​വ​രു​ടെ ​സാ​ന്നി​ധ്യ​ത്തി​ലാണ് യോ​ഗം നടക്കുക. ര​ണ്ട്​ വ​കു​പ്പു​ക​ളി​ലെ​യും ഉ​ന്ന​ത ഉദ്യോ​ഗ​സ്ഥ​ർ യോ​ഗത്തിൽ പങ്കെ​ടു​ക്കും. 

സം​സ്ഥാ​ന സി​ല​ബ​സി​ലു​ള്ള സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്, അ​ൺ എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ൾ​ക്ക് പുറമെ കേരളത്തിൽ​ പ്ര​വ​ർ​ത്തി​ക്കു​ന്ന സിബിഎ​സ്​ഇ, ​ഐ​സിഎ​സ്ഇ സി​ല​ബ​സി​ലു​ള്ള സ്​​കൂ​ളു​ക​ൾ​ക്കും ബാ​ധ​ക​മാ​യ രീ​തി​യി​ലു​ള്ള പൊ​തു​മാ​ർ​ഗ രേ​ഖ​യാ​യി​രി​ക്കും ത​യാ​റാ​ക്കു​ക. ഒ​ക്​​ടോ​ബ​ർ 15ന​കം പ​ദ്ധ​തി ത​യാ​റാ​ക്കി മു​ഖ്യ​മ​ന്ത്രി​ക്ക്​ സ​മ​ർ​പ്പി​ക്കാ​നാ​ണ് ഇരു വകുപ്പുകളുടേയും ലക്ഷ്യം.

ഓ​രോ സ്​​കൂ​ളു​ക​ളി​ലെ​യും കു​ട്ടി​ക​ളു​ടെ എ​ണ്ണം​ പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും ഒ​രു സ​മ​യം ഹാ​ജ​രാ​കേ​ണ്ട കു​ട്ടി​ക​ളു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്​ നി​ർ​ദേ​ശം സർക്കാർ ന​ൽ​കു​ക. ആ​യി​ര​ക്ക​ണ​ക്കി​ന്​ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്​​കൂ​ളു​കൾ സംസ്ഥാനത്തുള്ളതിനാൽ ഇ​വി​ട​ങ്ങ​ളി​ൽ നാ​ലി​ലൊ​ന്ന്​ കു​ട്ടി​ക​ൾ ഹാ​ജ​രാ​ക​ണ​മെ​ന്ന്​ നി​ബ​ന്ധ​ന വെ​ച്ചാ​ൽ​പോ​ലും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ ഒ​രേ​സ​മ​യം വ​രു​ന്ന സാ​ഹ​ച​ര്യം ഉണ്ടാവും. ഇത് ഉ​ൾ​പ്പെ​ടെ പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്കു​ക.

ഒ​ന്നു​മു​ത​ൽ ഏ​ഴു​വ​രെ ക്ലാ​സു​ക​ളി​ലെ​യും പ​ത്ത്, 12 ക്ലാ​സു​ക​ളി​ലെ​യും കു​ട്ടി​ക​ളെ​യാ​ണ് ന​വം​ബ​ർ ഒ​ന്നി​ന്​​​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്​​കൂ​ളു​ക​ളി​ൽ എ​ത്തി​ക്കു​ക. ഉ​യ​ർ​ന്ന ക്ലാ​സു​ക​ളി​ൽ കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച്​ 50 ശ​ത​മാ​നം​വ​രെ ഹാ​ജ​രാ​കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​മെ​ങ്കി​ൽ പ്രൈ​മ​റി​ത​ല​ത്തി​ൽ ഇ​ത്​​ കു​റ​ക്കും.