പേരക്കുട്ടിയുടെ ചികിത്സയ്ക്ക് 20,000 രൂപ വേണം, പണമില്ലാതെ വിഷമിച്ച ഗൃഹനാഥന് ഓണം ബംപറിൽ രണ്ടാം സമ്മാനം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st September 2021 06:43 AM  |  

Last Updated: 21st September 2021 06:43 AM  |   A+A-   |  

LOTTERY RESULT

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: 20,000 രൂപ ഇല്ലാത്തതിന്റെ പേരിൽ പേരക്കുട്ടിയുടെ ചികിത്സ മാറ്റിവച്ച നവാസിന്റെ കൈയിലേക്ക് ഭാ​ഗ്യദേവത എത്തിച്ചത് ഒരുകോടി രൂപ. സർക്കാരിന്റെ ഓണം ബംപർ ലോട്ടറിയുടെ രണ്ടാം സമ്മാനമാണ് ആലപ്പുഴ സ്വദേശിയായ എ നവാസിനു ലഭിച്ചത്. 

വൃക്കസംബന്ധമായ അസുഖത്തിനു ചികിത്സയിലാണ് നവാസിന്റെ മകളുടെ മകൾ അഞ്ചാം ക്ലാസുകാരി നസ്രിയ.  തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കുഞ്ഞിന് കിടത്തിച്ചികിത്സ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. 15 ദിവസത്തെ ചികിത്സയ്ക്കും താമസത്തിനും മറ്റാവശ്യങ്ങൾക്കുമായി ഇരുപതിനായിരത്തോളം രൂപ വേണം. പണമില്ലാത്തതിനാൽ പിന്നീടു വരാമെന്ന് പറഞ്ഞു മടങ്ങുകയായിരുന്നു. 

വർഷങ്ങളായി വാടകവീട്ടിൽ താമസിക്കുന്ന നവാസിന് സ്വകാര്യ ഭക്ഷ്യോൽപന്ന നിർമാണ കമ്പനിയിൽ പൊറോട്ട ഉണ്ടാക്കലാണു ജോലി.