കാണാതായ യുവാവിന്റെ മൃതദേഹം പൊട്ടക്കിണറ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd September 2021 08:39 AM  |  

Last Updated: 22nd September 2021 08:39 AM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

കാസർകോട്; കാണാതായ യുവാവിനെ പൊട്ടക്കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം മന്ദംപുറത്തെ പി.ഷിബുവിന്റെ (36) മൃതദേഹമാണ് രാത്രിയോടെ പുതുക്കൈ ചൂട്ട്വത്ത് ഒഴിഞ്ഞപറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്.  തിങ്കളാഴ്ച രാത്രി മുതലാണ് ഷിബുവിനെ കാണാതാകുന്നത്. 

പുതുക്കൈ ചേടിറോഡ് ശ്രീവൽസം ജംക്‌ഷനിലെ മാതാ വെൽഡിങ് ഷോപ് പാർട്ണറായിരുന്നു ഷിബു. ബന്ധുക്കളുടെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ഞങ്ങാട് അഗ്നിരക്ഷാസേനയും പൊലീസും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അഞ്ജിതയാണ് ഭാര്യ. വിശ്വജിത്ത് മകനാണ്.