ഫേക്ക് ഐഡിയിലൂടെ സൗഹൃദം, നിർബന്ധിച്ച് ന​ഗ്നത പ്രദർശനം; യുവതിയുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം; യുവതിയുടെ ന​ഗ്നദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. പത്തനംതിട്ട റാന്നി നെല്ലിക്കമൺ ചെറിയമൂഴി തടത്തിൽ വീട്ടിൽ രാജേഷ്കുമാറിനെ (32) ആണ് പൊലീസ് അറസ്റ്റു ചെയ്തത്. കൊല്ലം സ്വദേശിനിയുമായി സോഷ്യൽ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച യുവാവ് ന​ഗ്ന​​ദൃശ്യങ്ങൾ റെക്കോഡ് ചെയ്യുകയായിരുന്നു. 

വ്യാജ ഫെയ്സ്ബുക് അക്കൗണ്ടിലൂടെയാണ് ഇയാൾ യുവതിയുമായി സൗഹൃദത്തിലായത്. തുടർന്നു യുവതിയുടെ വിശ്വാസം പിടിച്ചു പറ്റിയ ഇയാൾ സമൂഹമാധ്യമത്തിലെ ചാറ്റിലൂടെ നിർബന്ധിച്ചു നഗ്നത പ്രദർശിപ്പിച്ചു. യുവതിയുടെ നഗ്നദൃശ്യങ്ങൾ ഇയാൾ തന്റെ ഫോണിൽ റിക്കോർഡ് ചെയ്യുകയും ചെയ്തു. യുവതിയുടെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത പൊലീസ് വ്യാജ അക്കൗണ്ടിന്റെ ഐപി അഡ്രസ് വഴിയാണു പ്രതിയെ തിരിച്ചറിഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com