പ്ലസ് വണ്‍ ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു; നാളെ മുതല്‍ പ്രവേശനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd September 2021 03:18 PM  |  

Last Updated: 22nd September 2021 03:18 PM  |   A+A-   |  

PLUS ONE ADMISSION

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ ആദ്യ അലോട്ട് മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. നാളെ മുതല്‍ പ്രവേശനനടപടികള്‍ തുടങ്ങും.  ഹയര്‍സെക്കന്ററി വെബ്‌സൈറ്റിലാണ്‌ അലോട്ട് മെന്റ് പ്രസിദ്ധീകരിച്ചത്. 

പ്രസിദ്ധീകരിച്ചതിന് പിന്നാലെ സൈറ്റ് ഹാങ്ങാണെന്ന പരാതിയും ഉയര്‍ന്നു. പലകുട്ടികള്‍ക്കും വെബ്‌സൈറ്റിലേക്ക് പ്രവേശിപ്പിച്ച് എവിടെയാണ് പ്രവേശനം കിട്ടിയതെന്ന് അറിയാന്‍ കഴിയുന്നില്ലെന്നാണ് പരാതി.  സാങ്കേതികപ്രശ്‌നം  പരിഹരിക്കുമെന്ന് ഹയര്‍സെക്കന്ററി വകുപ്പ് അറിയിച്ചു. കര്‍ശനമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പ്രവേശനനടപടികള്‍.

അലോട്ട്‌മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ ഫസ്റ്റ് അലോട്ട് റിസല്‍ട്ട് എന്ന ലിങ്കില്‍ നിന്നും ലഭിക്കുന്ന ലെറ്ററിലെ തിയതിയിലും സമയത്തും പ്രവേശനം ലഭിച്ച സ്‌കൂളില്‍ രക്ഷിതാവിനൊപ്പം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ആദ്യ അലോട്ട്‌മെന്റില്‍ ഒന്നാം ഓപ്ഷന്‍ ലഭിക്കുന്നവര്‍ ഫീസ് അടച്ച് സ്ഥിരം പ്രവേശനം നേടണം. മറ്റു ഓപ്ഷനുകളില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഫീസ് അടയ്ക്കാതെ താല്‍ക്കാലിക പ്രവേശനം നേടാം. വിഎച്ച്എസ്ഇ പ്രവേശനം 29നും ഹയര്‍ സെക്കന്‍ഡറി പ്രവേശനം ഒക്ടോബര്‍ ഒന്നിനും അവസാനിക്കും.