കോവിഡാനന്തര ചികിത്സ; പണം നല്‍കണമെന്ന ഉത്തരവില്‍ വ്യക്തത വേണം; സര്‍ക്കാരിനോട് ഹൈക്കോടതി

കോവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പണം വാങ്ങുന്നതിന് എതിരെ ഹൈക്കോടതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കൊച്ചി: കോവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പണം വാങ്ങുന്നതിന് എതിരെ ഹൈക്കോടതി. കോവിഡ് നെഗറ്റീവ് ആയ ദിവസംമുതല്‍ തുടര്‍ ചികിത്സയ്ക്ക് പണം നല്‍കണമെന്ന ഉത്തരവില്‍ വ്യക്തത വരുത്തണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

കോവിഡ് നെഗറ്റീവ് ആയി മുപ്പത് ദിവസം കഴിഞ്ഞുള്ള മരണങ്ങളും കോവിഡ് മരണങ്ങളായി കണക്കുകൂട്ടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അങ്ങനെയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് എങ്ങനെ ശരിയാകുമെന്നും കോടതി ചോദിച്ചു.

കോവിഡ് ചികിത്സാനിരക്കുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. കോവിഡ് നെഗറ്റീവ് ആയതിന് ശേഷം ഒരുമാസത്തെ ചികിത്സ സര്‍ക്കാരിന്റെ കോവിഡ് ചികിത്സാ പാക്കേജില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.

ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയ ആരോഗ്യപ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം നടന്നതിലും കോടതി ആശങ്ക രേഖപ്പെടുത്തി.  ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് ഇനിയും നോക്കി നില്‍ക്കാന്‍ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com