ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമം, പൊലീസിനെ കണ്ട സംഘം ഓടി രക്ഷപ്പെട്ടു; കാറും ആയുധങ്ങളും പിടിച്ചെടുത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd September 2021 09:02 PM  |  

Last Updated: 22nd September 2021 09:02 PM  |   A+A-   |  

sandalwood case

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെ സ്ഥലത്തെത്തിയ പൊലീസിനെ കണ്ട സംഘം ഓടി രക്ഷപ്പെട്ടു.  രക്ഷപ്പെട്ടവരുടെ കാറും മൊബൈല്‍ ഫോണുകളും കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊയിലാണ്ടി കീഴരിയൂരില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുള്ള ചന്ദന മരമാണ് നാലുപേര്‍ ചേര്‍ന്ന് മുറിച്ചു കടത്താന്‍ ശ്രമിച്ചത്.അതിനിടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ട സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. മഞ്ചേരി സ്വദേശിയുടേതാണ് കാര്‍. 21 ചന്ദനമര കഷ്ണങ്ങളും ആയുധങ്ങളും കണ്ടെടുത്തു. കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.