ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളി വീട്ടമ്മയ്ക്ക് ഭാഗ്യം; ഭര്‍ത്താവെടുത്ത ടിക്കറ്റിന് ഏഴു കോടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd September 2021 10:24 PM  |  

Last Updated: 22nd September 2021 10:29 PM  |   A+A-   |  

DUBAI DUTY FREE

ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് , ട്വിറ്റര്‍ ചിത്രം

 

ദുബൈ: ഷാര്‍ജയില്‍ താമസിക്കുന്ന മുംബൈ മലയാളിയായ വീട്ടമ്മയുടെ പേരിലെടുത്ത ടിക്കറ്റിനു ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 'ഭാഗ്യദേവത' കടാക്ഷിച്ചു.7 കോടിയിലേറെ രൂപയാണ് സമ്മാനമായി ലഭിച്ചത്.സുഗന്ധി പിള്ള(40)യ്ക്കാണ് ഇന്നു നടന്ന നറുക്കെടുപ്പില്‍ ഭാഗ്യം.

ഈ മാസം ഒന്നിനു ഭര്‍ത്താവ് മഹേഷ് സഹപ്രവര്‍ത്തകരായ ലബനീസ്, ഫിലിപ്പിനോ, 10 ഇന്ത്യക്കാര്‍ എന്നിവരുമായി ചേര്‍ന്നു സുഗന്ധിയുടെ പേരില്‍ എടുത്ത 1750 നമ്പര്‍ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. കഴിഞ്ഞ 15 വര്‍ഷമായി മഹേഷ് തന്റെ സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഭാഗ്യം പരീക്ഷിച്ച് വരികയാണ്. ഓരോ പ്രാവശ്യം ഓരോരുത്തരായാണു ടിക്കറ്റ് എടുക്കാറ്. ഇപ്രാവശ്യം തന്റെ ഊഴം വന്നപ്പോള്‍ ഭാര്യയുടെ പേരില്‍ എടുക്കുകയായിരുന്നു.  സമ്മാനം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് സുഗന്ധി പറഞ്ഞു.