വാക്‌സിന്‍ എടുത്ത് മടങ്ങുന്നതിനിടെ ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; കൊച്ചിയില്‍ യുവാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd September 2021 04:30 PM  |  

Last Updated: 22nd September 2021 04:30 PM  |   A+A-   |  

youth arrested

പ്രതീകാത്മക ചിത്രം

 

കൊച്ചി: വാക്‌സീനെടുത്തു മടങ്ങുകയായിരുന്ന യുവതിക്കു നേരെ ബസില്‍ ലൈംഗിക അതിക്രമത്തിനു ശ്രമിച്ച യുവാവ് അറസ്റ്റില്‍. കുട്ടമശേരി ചെറുപറമ്പില്‍ വീട്ടില്‍ ലുക്കുമാനെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. 

ആലുവ താലൂക്ക് ആശുപത്രിയില്‍ നിന്നു വാക്‌സീനെടുത്തു വീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. 
യുവതി ബഹളം വച്ചതിനെ തുടര്‍ന്നു ദേശത്ത് ഇറങ്ങിയ ഇയാള്‍ എയര്‍പോര്‍ട്ട് ഭാഗത്തേക്കുള്ള ടാക്‌സി കാറില്‍ കയറിപ്പോയി. ഈ ഭാഗത്തേക്കു പോയ കാറുകള്‍ കേന്ദീകരിച്ചു നടന്ന അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 

ആലുവ മാര്‍ക്കറ്റിലേയ്ക്കു മാംസത്തിനുള്ള പോത്തുകളെ വിതരണം ചെയ്തിരുന്ന ആളാണ് ലുക്കുമാന്‍. ആലുവ മാര്‍ക്കറ്റില്‍ വച്ചാണ് ഇയാള്‍ പൊലീസ് പിടിയിലായത്. എസ്‌ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.