കാൽമുട്ടിന് മുകളിൽ നായ മാന്തി, കാര്യമാക്കിയില്ല; യുവാവ് പേവിഷബാധയേറ്റ് മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd September 2021 08:28 AM  |  

Last Updated: 22nd September 2021 08:28 AM  |   A+A-   |  

died_og_rabies

കിരൺകുമാർ

 

വയനാട്: നായ മാന്തിയത് കാര്യമാക്കാതിരുന്നതിനെത്തുടർന്ന് യുവാവ് ആഴ്ചകൾക്ക് ശേഷം പേവിഷബാധയേറ്റ് മരിച്ചു. മുത്തങ്ങ സ്വദേശിയായ കിരൺകുമാർ (30) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ വൈകിട്ട് മരിച്ചു. 

തിങ്കളാഴ്ച രാവിലെ വീടിനു സമീപത്തെ ഗ്രൗണ്ടിൽ ഫുട്ബോൾ കളിച്ച ശേഷം മടങ്ങിയെത്തിയതിന് ശേഷമാണ് കിരണിന് അസ്വസ്ഥതകൾ തുടങ്ങിയത്. വെള്ളം കാണുമ്പോൾ ശ്വാസംമുട്ട് അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. നൂൽപുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ചു. ആശുപത്രിയിൽ വച്ചാണ് ആഴ്ചകൾക്ക് മുൻപ് നായ കാൽമുട്ടിന് മുകളിൽ മാന്തിയ കാര്യം കിരൺ പറയുന്നത്. 

അച്ഛൻ കരുണൻ. അമ്മ രാധ. സഹോദരൻ: രഞ്ജിത്.