നിറമാല ആഘോഷത്തിനിടെ ആന ഇടഞ്ഞു; ക്ഷേത്രത്തിലെ ദീപസ്തംഭം തകര്‍ത്തു

വില്വാദ്രിനാഥക്ഷേത്രത്തിലെ നിറമാല ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്
ഉത്സവത്തിനിടെ ഇടഞ്ഞ ആന /ടെലിവിഷന്‍ ചിത്രം
ഉത്സവത്തിനിടെ ഇടഞ്ഞ ആന /ടെലിവിഷന്‍ ചിത്രം

തൃശൂര്‍: തിരുവില്ലാമലയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. വില്വാദ്രിനാഥക്ഷേത്രത്തിലെ നിറമാല ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. ക്ഷേത്രത്തിലെ ദീപസ്തംഭം ആന തകര്‍ത്തു. 

ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചകഴിഞ്ഞായിരുന്നു നിറമാല ആഘോഷം നടന്നത്. അടാട്ട് പരമു എന്ന കൊമ്പനാനയാണ് ഇടഞ്ഞത്. തൊട്ടടുത്തുള്ള ദീപസ്തംഭം ആന തകര്‍ക്കുകയും ചെയ്തു.

ആനയെ ഉടനെ തളയ്ക്കാന്‍ കഴിഞ്ഞതിനാലാണ് അപകടം ഒഴിവായത്.  ആന ഇടഞ്ഞെന്ന് മനസിലാക്കിയതിന് പിന്നാലെ ആളുകള്‍ മാറിയതും അപകടം ഒഴിവാകാന്‍ കാരണമായെന്ന് നാട്ടുകാര്‍ പറയുന്നു. നിറമാല ആഘോഷത്തിന് നൂറ് കണക്കിനാളുകള്‍ അമ്പലത്തില്‍ എത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com