മൊബൈല്‍ ഫോണ്‍ ഒരാഴ്ച്ചയ്ക്കകം ഹാജരാക്കണം; കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd September 2021 07:54 AM  |  

Last Updated: 23rd September 2021 07:54 AM  |   A+A-   |  

surendran

കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം


കാ​സ​ർ​ഗോ​ഡ്: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ സു​രേ​ന്ദ്ര​ന് വീ​ണ്ടും ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്. മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ് കോ​ഴ​ക്കേ​സി​ൽ മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ന്വേ​ഷ​ണ സം​ഘം നോ​ട്ടീ​സ് ന​ൽ​കി​യ​ത്. 

ബി​എ​സ്പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കെ സു​ന്ദ​ര​യ്ക്ക് മ​ഞ്ചേ​ശ്വ​ര​ത്തെ സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാ​ൻ കോ​ഴ ന​ൽ​കി​യെന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് കേ​സ്. 15 ല​ക്ഷ​വും മം​ഗ​ളൂ​രു​വി​ൽ വൈ​ൻ പാ​ർ​ല​റും ചോ​ദി​ച്ചതായും ര​ണ്ട​ര ല​ക്ഷം രൂ​പ​യും 15,000 രൂ​പ​യു​ടെ മൊ​ബൈ​ൽ​ഫോ​ണും ല​ഭി​ച്ചെ​ന്നു​മാ​ണ് സു​ന്ദ​ര​യു​ടെ മൊ​ഴി. 

കേ​സി​ൽ നേ​ര​ത്തെ സു​രേ​ന്ദ്ര​നെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തിരുന്നു.  ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് കാ​സ​ർ​ഗോ​ഡ് ക്രൈം​ബ്രാ‍​ഞ്ച് ഡി​വൈ​എ​സ്പി സ​തീ​ഷ് കു​മാ​റി‍​ൻറെ നേ​തൃ​ത്വ​ത്തി​ൽ സു​രേ​ന്ദ്ര​നെ ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം ചോ​ദ്യം ചെ​യ്ത​ത്. കേ​സി​ൽ നി​ർ​ണാ​യ തെ​ളി​വു​ക​ളി​ൽ ഒ​ന്നാ​യ മൊ​ബൈ​ൽ ഫോ​ൺ ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന സു​രേ​ന്ദ്ര​ൻറ മൊ​ഴി കള്ളമാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു. ഈ ​ഫോ​ൺ ഇ​പ്പോ​ഴും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൻറെ ക​ണ്ടെ​ത്ത​ൽ. 

പ​രി​ശോ​ധ​ന​യ്ക്കാ​യി ഈ ​ഫോ​ൺ ഒ​രാ​ഴ്ച​ക്ക​കം ഹാ​ജ​രാ​ക്കാ​നാ​ണ് സു​രേ​ന്ദ്ര​ന് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​ൻ സു​ന്ദ​ര അ​പേ​ക്ഷ ത​യാ​റാ​ക്കി​യ കാ​സ​ർ​ഗോ​ട്ടെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ താ​മ​സി​ച്ചി​ട്ടി​ല്ലെ​ന്നാണ് സു​രേ​ന്ദ്ര​ൻ മൊ​ഴി ന​ൽ​കി​യത്. ഇ​തും ക​ള​വാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മൊ​ഴി​ക​ൾ ക​ള​വാ​ണെ​ന്ന് തെ​ളി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ‌ സു​രേ​ന്ദ്ര​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മോ എ​ന്ന കാ​ര്യം വ്യ​ക്ത​മ​ല്ല.