തിങ്കളാഴ്ച ഹര്‍ത്താല്‍ : എല്‍ഡിഎഫ് പിന്തുണ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd September 2021 12:14 PM  |  

Last Updated: 23rd September 2021 12:14 PM  |   A+A-   |  

harthal in alappuzha

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താലിന് പിന്തുണ നല്‍കാന്‍ ഇടതുമുന്നണി തീരുമാനിച്ചു. കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കാനാണ് തീരുമാനമെന്ന് എല്‍ഡിഎഫ് അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ടുള്ള സമരത്തിന്റെ ഭാഗമായാണ് കര്‍ഷക സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം നല്‍കിയത്. 

ഇതിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നുണ്ട്. രാവിലെ ആറു മുതല്‍ ആറു വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ലെന്നും, കടകള്‍ തുറക്കില്ലെന്നും ട്രേഡ് യൂണിയനുകള്‍ അറിയിച്ചു. 

ഹര്‍ത്താലിന്റെ ഭാഗമായി സ്ഥാനത്ത് 27ന് രാവിലെ എല്ലാ തെരുവുകളിലും പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും. പത്ത് മാസമായി തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെയാണ് കര്‍ഷകസംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.