പ്ലസ് വണ്‍ പ്രവേശനം; അണ്‍ എയ്ഡഡ് സീറ്റുകള്‍ കൂട്ടുമെന്ന് വിദ്യാഭ്യാസമന്ത്രി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 23rd September 2021 03:47 PM  |  

Last Updated: 23rd September 2021 03:47 PM  |   A+A-   |  

sivankutty

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി / ഫയല്‍ ചിത്രം

 

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് അണ്‍ എയ്ഡഡ് സീറ്റ് കൂട്ടുമെന്ന് വിദ്യാഭ്യസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറക്കുമ്പോള്‍ ഒരു സീറ്റും ഒഴിഞ്ഞുകിടക്കില്ല. ഒഴിവ് വരുന്ന സംവരണ സീറ്റ് മെറിറ്റ് സീറ്റിലേക്ക് മാറ്റുമെന്നും ശിവന്‍കുട്ടി പറഞ്ഞു. കടുത്ത സീറ്റ് ക്ഷാമത്തിനിടെ സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ തുടങ്ങിയിരിക്കുയാണ്.

മലപ്പുറം കോഴിക്കോട് ജില്ലകളില്‍ വേണ്ടത്ര സീറ്റുകളില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മലപ്പുറം ജില്ലയില്‍ മാത്രം അപേക്ഷകരില്‍ നാല്‍പ്പതിനായിരത്തോളം പേര്‍ക്ക് ഇപ്പോഴും സീറ്റില്ല.

ഒക്ടോബര്‍ ഒന്ന് വരെയാണ് പ്രവേശന നടപടികള്‍. മെറിറ്റ് കിട്ടാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വന്‍ തുക മുടക്കി മാനേജ്‌മെന്റ് ക്വാട്ടയിലേക്കോ അണ്‍ എയ്ഡഡ് മേഖലയിലേക്കോ മാറേണ്ട അവസ്ഥയാണ്.