സ്‌കൂള്‍ ക്ലാസുകള്‍ ഉച്ചവരെ?; ആഴ്ചയില്‍ മൂന്ന് ദിവസം; 'ബയോബബിള്‍' സുരക്ഷ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd September 2021 07:51 PM  |  

Last Updated: 23rd September 2021 07:51 PM  |   A+A-   |  

Schools re-open

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കാനിരിക്കെ ക്ലാസുകള്‍ ഉച്ചവരെ മാത്രമായിരിക്കുമെന്ന് സൂചന. ഒന്നിടവിട്ട ദിവസങ്ങളിലായി ക്ലാസുകള്‍ ക്രമീകരിക്കാനുമാണ് ആലോചന. ഇത് സംബന്ധിച്ച് അധ്യാപക സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുംം. അതിന് ശേഷമായിരിക്കും തീരുമാനം ഉണ്ടാകുക.

സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ - ആരോഗ്യമന്ത്രിമാരുടെ നേതത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. നേരത്തെ തീരുമാനിച്ച പോലെ നവംബര്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കാന്‍ യോഗത്തില്‍ തീരുമാനമായി. ക്ലാസ് തുടങ്ങുന്നതിന് വേണ്ടി എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായാതായും എല്ലാ സൂക്ഷ്മാംശങ്ങളും പരിശോധിച്ച് കൊണ്ടാണ് ക്രമീകരണങ്ങള്‍ നടത്തിയതെന്നും ഉന്നതതല യോഗത്തിന് ശേഷം ആരോഗ്യമന്ത്രി വീണാ ജോര്‍ജും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും മാധ്യമങ്ങളോട് പറഞ്ഞു. 

സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖയ്ക്കായി സമഗ്രറിപ്പോര്‍ട്ട് തയ്യാറാക്കും. ബയോബബിള്‍ ആശയം അടിസ്ഥാനമാക്കിയാവും മാര്‍ഗരേഖ. രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും യാതൊരും ആശങ്കയ്ക്കും വകനല്‍കാത്ത രീതിയിലാവും മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ത്തിയാക്കുക.എല്ലാ പ്രതിരോധ നടപടികളും തയ്യാറാക്കും. എത്രയും പെട്ടന്ന് തന്നെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവരുമെന്നും ഇരുവരും മാധ്യമങ്ങളോട് പറഞ്ഞു.