ഭര്‍ത്താവിന്റെ മരണം അറിഞ്ഞില്ല, മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാല് ദിവസത്തോളം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd September 2021 07:04 AM  |  

Last Updated: 23rd September 2021 07:04 AM  |   A+A-   |  

three member family found dead

പ്രതീകാത്മക ചിത്രം


അടൂർ: ഭർത്താവ് മരിച്ച വിവരമറിയാതെ മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് 4 ദിവസത്തോളം. പഴകുളം സ്വദേശി ഫിലിപ്പോസ് ചെറിയാൻ (76) ആണ് മരിച്ചത്.  ഫിലിപ്പോസും ഭാര്യ അൽഫോൻസയും മാത്രമായിരുന്നു വീട്ടിൽ താമസം. 

മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ബുധനാഴ്ച രാവിലെ അയൽവാസി ഇവരുടെ വീട്ടിലേക്ക് ഫോൺ വിളിച്ചിരുന്നു. അപ്പോൾ ഫിലിപ്പോസിന് സുഖമില്ലാതെ കിടക്കുകയാണെന്നാണ് അൽഫോൺസ് പറഞ്ഞത്. ഇതോടെ ഈ അയൽവാസി വിവരം പുനലൂരിൽ താമസിക്കുന്ന ഇവരുടെ മകളെ അറിയിച്ചു. 

ആശുപത്രിയിൽ കൊണ്ടുപോകാനായി കൊച്ചുമകൻ ഇന്നലെ രാവിലെ 11ന് ആംബുലൻസുമായി എത്തി. ഈ സമയമാണ് മരണം അറിയുന്നത്. അൽഫോൻസ മാനസിക നില തെറ്റിയതു പോലെയാണു സംസാരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ 16ന് ഫിലിപ്പോസ് രണ്ടാം ഡോസ് വാക്സീൻ എടുത്തിരുന്നു. മരണ കാരണം വ്യക്തമല്ല. ‌