ടെറസിന്റെ മുകളില്‍ കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി; 13കാരന് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2021 09:24 PM  |  

Last Updated: 24th September 2021 09:24 PM  |   A+A-   |  

13 year old boy died idukki

പ്രതീകാത്മക ചിത്രം

 

ഇടുക്കി: നെടുങ്കണ്ടം ടെറസിന്റെ മുകളില്‍ കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി 13 വയസ്സുകാരന്‍ മരിച്ചു. വാഴവര പരപ്പനങ്ങാടി മടത്തും മുറിയില്‍ ബിജു-സൗമ്യ ദമ്പതികളുടെ മകന്‍ ജെറോള്‍ഡ് (അപ്പു) ആണ് മരിച്ചത്. 

നെടുങ്കണ്ടത്തെ ബിജുവിന്റെ സഹോദരിയുടെ വീട്ടിലാണ് അപകടം നടന്നത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കുരുങ്ങിയെന്നാണ് പ്രാഥമിക നിഗമനം. വാഴവര സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.