കക്ക വാരാന്‍ അച്ഛനൊപ്പം തോട്ടില്‍ ഇറങ്ങിയ ആറാം ക്ലാസുകാരി മുങ്ങി മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2021 08:04 AM  |  

Last Updated: 24th September 2021 08:59 AM  |   A+A-   |  

drowned to death in aluva

പ്രതീകാത്മക ചിത്രം

 

പറവൂര്‍: അച്ഛനൊപ്പം കക്കവാരാന്‍ തോട്ടില്‍ ഇറങ്ങിയ പെണ്‍കുട്ടി മുങ്ങി മരിച്ചു. ഏഴിക്കര സ്വദേശി പ്രവീണിന്റേയും സുമയുടേയും മകള്‍ നേഹ(12)ആണ് മരിച്ചത്. 

പ്രവീണിന്റേയും ഇയാളുടെ സഹോദരിയുടേയും കൂടെയാണ് നേഹ കക്ക വാരാന്‍ ഇറങ്ങിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ടെയായിരുന്നു സംഭവം. ഇവരുടെ വീടിന് സമീപത്തുള്ള പുത്തന്‍തോട്ടില്‍ വെച്ചായിരുന്നു അപകടം. 

ഇവര്‍ കക്ക വാരാന്‍ ഇറങ്ങിയ തോടിന് ആഴം കുറവായിരുന്നു. എന്നാല്‍ സമീപത്തുള്ള ചെമ്മീന്‍കെട്ടിലേക്ക് വെള്ളം കയറാന്‍ നിര്‍മിച്ച തുമ്പുംകുഴിയിലേക്ക് കുട്ടി വീഴുകയായിരുന്നു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് നേഹ.