മുഖ്യമന്ത്രിയുടെ എസ്കോർട്ടിനായി നാല് ലക്ഷ്വറി കാർ വാങ്ങുന്നു, ചെലവാക്കുന്നത് 63 ലക്ഷം; 'പ്രത്യേക കേസ്'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2021 08:26 AM  |  

Last Updated: 24th September 2021 08:26 AM  |   A+A-   |  

Buys four luxury cars for CM escort

പ്രതീകാത്മക ചിത്രം/ ഫയൽ

 

കൊച്ചി; മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പുതുക്കാൻ അനുമതി. 63 ലക്ഷം രൂപ മുടക്കി നാല് ലക്ഷ്വറി കാറുകളാണ് വാങ്ങുന്നത്. പ്രത്യേക കേസായി പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. പഴക്കം ചെന്ന രണ്ട് കാറുകള്‍ മാറ്റണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷയിലാണ് നടപടി. 

മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ട് ജോലിക്കായി ഉപോഗിക്കുന്ന രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ മാറ്റി പുതിയത് വാങ്ങണമെന്ന് ആവശ്യപ്പെട്ട് മെയ് 29നാണ് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് കത്തെഴുതുന്നത്. ഈ വാഹനങ്ങളുടെ കാര്യക്ഷമത കുറഞ്ഞതിനാല്‍ പകരം പുതിയ കാറുകള്‍ വാങ്ങാന്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷ. 

തുടർന്നാണ് ഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നാലു ലക്ഷ്വറി കാറുകള്‍ വാങ്ങുന്നതിന് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുന്നത്. മുന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റാ ഹാരിയറും വാങ്ങാനാണ് ഉത്തരവില്‍ അനുമതി നൽകിയിരിക്കുന്നത്. ഇതിനായി 62.43 ലക്ഷം രൂപ വിനിയോഗിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. പ്രത്യേക കേസായാണിത് പരിഗണിക്കുന്നതെന്നും ഉത്തരവിലുണ്ട്. പൈലറ്റ് എസ്കോർട്ട് സര്‍വീസിന് കാര്യക്ഷമത കുറഞ്ഞ വാഹനങ്ങള്‍ ഉപയോഗിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് പുതിയ കാറുകള്‍ വാങ്ങുന്നതെന്നാണ് വിശദീകരണം.