എട്ടു മാസം പ്രായമുള്ള കുട്ടിയെ വെട്ടിക്കൊന്നു, പിതാവ് ജീവനൊടുക്കി ; ഭാര്യക്ക് ഗുരുതര പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2021 11:42 AM  |  

Last Updated: 24th September 2021 11:42 AM  |   A+A-   |  

satheesan house

സതീശന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു/ ടെലിവിഷൻ ചിത്രം

 

കണ്ണൂര്‍ : കണ്ണൂരില്‍ എട്ടു മാസം പ്രായമുള്ള ആണ്‍കുട്ടിയെ അച്ഛന്‍ വെട്ടിക്കൊന്നു. ഇതിന് ശേഷം പിതാവ് ജീവനൊടുക്കി. കണ്ണൂര്‍ എരുവേശി കുടുയാന്‍മലയിലാണ് സംഭവം. മാവില സ്വദേശി സതീശന്‍ (31) ആണ് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. 

എട്ടുമാസം പ്രായമുള്ള ധ്യാന്‍ദേവ് എന്ന കുട്ടിയാണ് മരിച്ചത്. കുത്തേറ്റ ഭാര്യ അഞ്ജു ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. സതീശന്‍ മാനസിക രോഗത്തിന് ചികില്‍സയിലായിരുന്നു എന്ന് പൊലീസ് സൂചിപ്പിച്ചു.