'കയ്യും കാലും തല്ലിയൊടിക്കും' ; കോണ്‍ഗ്രസ് വിട്ട പ്രശാന്തിന് ഭീഷണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2021 12:42 PM  |  

Last Updated: 24th September 2021 12:42 PM  |   A+A-   |  

prasanth

പ്രശാന്ത് / ഫെയ്സ്ബുക്ക് ചിത്രം

 

തിരുവനന്തപുരം : കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പി എസ് പ്രശാന്തിന് ഭീഷണി. ഫോണിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. 

കോണ്‍ഗ്രസ് വിട്ടതിന് പ്രശാന്തിന്റെ കയ്യും കാലും തല്ലിയൊടിക്കുമെന്നായിരുന്നു ഭീഷണി. ഫോണ്‍ നമ്പര്‍ സഹിതം പ്രശാന്ത് അരുവിക്കര പൊലീസില്‍ പരാതി നല്‍കി. 

ഡിസിസി പ്രസിഡന്റ് നിയമനത്തെച്ചൊല്ലി ഇടഞ്ഞാണ് പ്രശാന്ത് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. സിപിഎമ്മിലെത്തിയ പ്രശാന്തിനെ കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റായി കഴിഞ്ഞദിവസം പാര്‍ട്ടി നിയമിച്ചിരുന്നു.