മുസ്ലീം  ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുൽ ഖാദർ മൗലവി അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2021 04:28 PM  |  

Last Updated: 24th September 2021 04:28 PM  |   A+A-   |  

abdul khader

അബ്ദുൽ ഖാദർ മൗലവി

 

കണ്ണൂർ :  മുസ്ലീം  ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുൽ ഖാദർ മൗലവി അന്തരിച്ചു.  77 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തൂടര്‍ന്നായിരുന്നു അന്ത്യം.

നിസ്കാരത്തിനു ശേഷം ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുഡിഎഫ് കണ്ണൂര്‍ ജില്ലാ കണ്‍വീനറായിരുന്നു. 

ഒ.കെ മുഹമ്മദ് കുഞ്ഞി, ഇ. അഹമ്മദ്, സി.പി ചെറിയ മമ്മുക്കേയി, സി.പി മഹ്മൂദ് ഹാജി, എന്‍.എ മമ്മു ഹാജി തുടങ്ങിയ നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ച മൗലവി കണ്ണൂരിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ്.