വെറും മൂന്നക്കത്തിന് മൂവായിരം പോയി ; പിറ്റേന്ന് ലക്ഷാധിപതി ; ഭാഗ്യദേവതയുടെ 'കടാക്ഷം'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2021 09:45 AM  |  

Last Updated: 24th September 2021 09:45 AM  |   A+A-   |  

shanil

ഷനില്‍

 

കൊച്ചി : ഓണം ബംബറിന് മൂന്നക്കത്തിന് 3000 രൂപ നഷ്ടമായ തൊഴിലാളിയെത്തേടി ഭാഗ്യദേവതയെത്തി. പിറ്റേന്ന് എടുത്ത സ്ത്രീ ശക്തി ലോട്ടറിയില്‍ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് കിട്ടിയത്. ചിറ്റാറ്റുകര പൂയപ്പിള്ളി മാട്ടുമ്മല്‍ എം എസ് ഷനില്‍ (36) ആണ് നിര്‍ഭാഗ്യം മറികടന്ന് ഒറ്റദിവസം കൊണ്ട് ലക്ഷാധിപതിയായത്. 

കണ്ണൂര്‍ അഴീക്കലില്‍ വലകെട്ട് ജോലിയാണ് ഷനിലിന്. വല്ലപ്പോഴും ഭാഗ്യക്കുറിയില്‍ പരീക്ഷണം നടത്തുന്ന ഷനില്‍ 12 കോടിയുടെ ഓണം ബംബറിന്റെ ഒരു ടിക്കറ്റ് എടുത്തിരുന്നു. ഷനില്‍ എടുത്ത ടിക്കറ്റിന് 3000 രൂപയുടെ സമ്മാനം മൂന്നക്കത്തിന് നഷ്ടപ്പെട്ടു. ആ വിഷമത്തിലിരിക്കെ പിറ്റേന്ന് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. 

പണിസ്ഥലത്തിനു സമീപത്തെ കംഫര്‍ട്ട് സ്‌റ്റേഷനില്‍ പണം വാങ്ങാനിരിക്കുന്നവരില്‍ നിന്നു വാങ്ങിയ രണ്ട് ടിക്കറ്റിലൊന്നിനാണ് സമ്മാനമടിച്ചത്. നാട്ടിലെത്തി സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഏല്‍പ്പിച്ചു. വീടിന്റെ ആധാരം സഹകരണബാങ്കില്‍ പണയം വെച്ചതില്‍ 11 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്. അത് വീട്ടുകയാണ് ആദ്യലക്ഷ്യമെന്ന് ഷനില്‍ പറയുന്നു.