സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടത് സിനിമാ നടന്‍ അല്ല: സുരേഷ് ഗോപി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2021 10:44 AM  |  

Last Updated: 24th September 2021 10:45 AM  |   A+A-   |  

Suresh Gopi

സുരേഷ് ​ഗോപി/ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടത് സിനിമാ നടന്‍ അല്ലെന്ന് സുരേഷ് ഗോപി. പാര്‍ട്ടി സംസ്ഥാന അധയ്ക്ഷന്‍ കെ സുരേന്ദ്രനോ കേന്ദ്രമന്ത്രി വി മുരളീധരനോ വിചാരിച്ചാലും താന്‍ ആ സ്ഥാനത്തേക്ക് ഇല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

സിനിമാ നടന്‍ അല്ല സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടത്. രാഷ്ട്രീയത്തില്‍ കാല്‍വച്ചു വളര്‍ന്നവരാണ് ആ സ്ഥാനത്തേക്കു വരേണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോ താന്‍ അധ്യക്ഷനാവണമെന്നു പറയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

ക്രൈസ്തവ സഭാധ്യക്ഷന്മാരുടെ ആകുലതകള്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അതിനായി സഭാധ്യക്ഷന്മാരുടെ യോഗം വിളിക്കും. പാലാ ബിഷപ്പ് പറഞ്ഞത് ഒര സമുദായത്തിനും എതിരെയല്ല. മുഖ്യമന്ത്രി ഇതു സംബന്ധിച്ച് പ്രതികരിച്ചത് കാര്യങ്ങള്‍ മനസ്സിലാക്കാതെയാണെന്ന് സുരേഷ് ഗോപി പറഞ്ഞു.