കോഴിക്കോട് മതിലിടിഞ്ഞു വീണ് മണ്ണിനടിയില്‍പ്പെട്ട് തൊഴിലാളി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2021 12:21 PM  |  

Last Updated: 24th September 2021 12:21 PM  |   A+A-   |  

kozhikode landslide

രക്ഷാപ്രവര്‍ത്തനം നടത്തുന്നു / ടെലിവിഷന്‍ ചിത്രം

 

കോഴിക്കോട് : കോഴിക്കോട് പെരുമണ്ണയില്‍ നിര്‍മ്മാണത്തിലിരുന്ന മതിലിടിഞ്ഞു വീണ് മണ്ണിനടിയില്‍പ്പെട്ട് ഒരു തൊഴിലാളി മരിച്ചു. പാലാഴി സ്വദേശി ബൈജു (48)  ആണ് മരിച്ചത്. 

പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ഏഴു മീറ്ററോളം ഉയരത്തിലുള്ള വീടിന് പിന്നിൽ സംരക്ഷണ ഭിത്തി കെട്ടാനുള്ള ജോലി നടക്കുകയായിരുന്നു.

നാലുപേരാണ് നിര്‍മ്മാണ ജോലിയിലേര്‍പ്പെട്ടിരുന്നത്. മണ്ണിടിച്ചിലിന്റെ ശബ്ദം കേട്ടതോടെ രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. രണ്ടു പേര്‍ മണ്ണിനടിയില്‍പ്പെട്ടു. 

ഉടന്‍ തന്നെ നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഒരു തൊഴിലാളിയെ കണ്ടെത്തി രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. പിന്നീട് നടത്തിയ തിരച്ചിലിലാണ് ബൈജുവിന്റെ മൃതദേഹം മണ്ണിനടിയില്‍ നിന്നും ലഭിച്ചത്.