കോട്ടയം ന​ഗരസഭയിൽ യുഡിഎഫ് പുറത്ത് ; ബിജെപി പിന്തുണയിൽ എൽഡിഎഫ് അവിശ്വാസം പാസ്സായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2021 01:57 PM  |  

Last Updated: 24th September 2021 01:57 PM  |   A+A-   |  

congress, cpm flag

ഫയല്‍ ചിത്രം

 

കോട്ടയം : കോട്ടയം നഗരസഭയില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. ഇടതുപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസ്സായി. എൽഡിഎഫിന്റെ പ്രമേയത്തെ ബിജെപി പിന്തുണച്ചു.  29 പേർ അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. ഒരു വോട്ട് അസാധുവായി. 

വോട്ടെടുപ്പിൽ നിന്നും യുഡിഎഫ് വിട്ടു നിന്നിരുന്നു. 52 അം​ഗ ന​ഗരസഭ കൗൺസിലിൽ 22 അം​ഗങ്ങൾ വീതമാണ് എൽഡിഎഫിനും യുഡിഎഫിനും ഉള്ളത്. ബിജെപിക്ക് എട്ട് അം​ഗങ്ങളുമുണ്ട്. ഒമ്പതു മാസം മുമ്പ് നറുക്കെടുപ്പിലൂടെയാണ് ബിൻസി സെബാസ്റ്റ്യനെ ചെയർപേഴ്സണായി തെരഞ്ഞെടുത്തത്. 

ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ നിന്നും അന്ന് ബിജെപി വിട്ടു നിന്നിരുന്നു. കോൺ​ഗ്രസ് വിമതയായി വിജയിച്ച ബിൻസിയെ കോൺ​ഗ്രസ് നേതൃത്വം ഇടപെട്ടാണ് യുഡിഎഫ് പാളയത്തിലെത്തിച്ചത്. നേരത്തെ ഈരാറ്റുപേട്ടയിലും യുഡിഎഫിന് ഭരണം നഷ്ടമായിരുന്നു.