കോവിഡ് ബാധിതയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു, രോ​ഗി മരിച്ചു; ഡ്രൈവർ ​ഗുരുതരാവസ്ഥയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2021 08:02 AM  |  

Last Updated: 25th September 2021 08:02 AM  |   A+A-   |  

ambulance accident

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ; കോവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ആംബുലൻസിലുണ്ടായിരുന്ന കൊവിഡ് ബാധിത മരിച്ചു. കൊല്ലം തിരുമൂലവാരം സ്വദേശി ഷീല പി പിള്ള (65) ആണ് മരിച്ചത്. ദേശീയപാതയിൽ ആലപ്പുഴ എരമല്ലൂരിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. 

കൊല്ലത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് അപകടം നടന്നത്. ഷീലയുടെ മകൻ ഡോ മഞ്ജുനാഥ്, ഇദ്ദേഹത്തിന്റെ ഭാര്യ ദേവിക എന്നിവരും ആംബുലൻസിലുണ്ടായിരുന്നു. എല്ലാവർക്കും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവർ സന്തോഷിന്റെ നില ഗുരുതരമാണെന്നാണ് വിവരം.