പി സതീദേവിയെ സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയായി നിയമിച്ചു ; ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2021 02:29 PM  |  

Last Updated: 25th September 2021 02:29 PM  |   A+A-   |  

sathi_devi

പി സതീദേവി / ഫെയ്‌സ്ബുക്ക് ചിത്രം

 

തിരുവനന്തപുരം : സംസ്‌ഥാന വനിതാ കമ്മിഷൻ അധ്യക്ഷയായി അഡ്വ പി സതീദേവി അടുത്തമാസം ഒന്നിന് ചുമതലയേൽക്കും.  വനിതാ കമ്മിഷന്റെ പുതിയ അധ്യക്ഷയായി സതീദേവിയെ സർക്കാർ നിയമിച്ചു. എം സി ജോസഫൈന്‍ രാജിവച്ച ഒഴിവിലാണ് സതീദേവിയുടെ നിയമനം. 

സിപിഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ്. 2004ല്‍ വടകരയില്‍ നിന്നുള്ള ലോക്സഭാ അംഗമായിരുന്നു. സതീദേവിയെ വനിതാ കമ്മീഷന്‍ അധ്യക്ഷയാക്കാൻ സിപിഎമ്മില്‍ നേരത്തെ തന്നെ ധാരണയായിരുന്നു.

സ്ത്രീധന പീഡനം സംബന്ധിച്ച് പരാതി പറഞ്ഞ യുവതിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് മുന്‍ അധ്യക്ഷ എം സി ജോസഫൈനെ മാറ്റിയത്. കാലാവധി അവസാനിക്കാന്‍ എട്ട് മാസം ബാക്കിയുള്ളപ്പോഴായിരുന്നു ജോസ്ഫൈന്‍ രാജിവെച്ചത്. 

സിപിഎം സംസ്ഥാന സമിതി അം​ഗം പി ജയരാജന്റെ സഹോദരിയും, അന്തരിച്ച സിപിഎം നേതാവ് എം ദാസന്റെ ഭാര്യയുമാണ്.