ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം; ബാറുകള്‍ തുറക്കാനും അനുമതി

സംസ്ഥാനത്ത് ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതില്‍ തടസ്സമില്ലെന്ന് കോവിഡ് അവലോകന യോഗത്തില്‍ വിലയിരുത്തല്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതില്‍ തടസ്സമില്ലെന്ന് കോവിഡ് അവലോകന യോഗത്തില്‍ വിലയിരുത്തല്‍. ബാറുകള്‍ തുറക്കുന്നതില്‍ പ്രശ്‌നമില്ലെന്നും വിലയിരുത്തല്‍. അവലോകന യോഗത്തിലെ തീരുമാനമങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കും. 

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കായിരിക്കും ബാറുകളില്‍ പ്രവേശനം. ഹോട്ടലുകളിലും ഈ നിബന്ധന പാലിക്കണം. എ സി ഉപയോഗിക്കാന്‍ പാടില്ല. അന്‍പത് ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. 

തീയറ്ററുകള്‍ ഉടന്‍ തുറക്കാന്‍ സാധ്യതയില്ല. സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പാലിക്കേണ്ട മാര്‍ഗരേഖയിലും തീരുമാനമായെന്നാണ് സൂചന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യം കൂടി പരിഗണിച്ച ശേഷം ഇളവുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com