സ്‌കോൾ-കേരള ഡി സി എ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു ; 1183 വിദ്യാർഥികൾക്ക് ഡിസ്റ്റിംഗ്ഷൻ ; 140 പേർക്ക് ഫസ്റ്റ് ക്ലാസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2021 12:10 PM  |  

Last Updated: 25th September 2021 12:10 PM  |   A+A-   |  

scole kerala

ഫയല്‍ ചിത്രം

 

തിരുവനന്തപുരം :  സ്‌കോൾ-കേരള നടത്തിയ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സ് അഞ്ചാം ബാച്ചിന്റെ ഫലം പ്രസിദ്ധീകരിച്ചു. സംസ്ഥാനത്താകെ 1520 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 1323 പേർ (87.04% ശതമാനം) നിശ്ചിത യോഗ്യത നേടി. 1183 വിദ്യാർഥികൾക്ക് ഡിസ്റ്റിംഗ്ഷനും 140 പേർക്ക് ഫസ്റ്റ് ക്ലാസ്സും ലഭിച്ചു.

കൊല്ലം ജില്ലയിലെ തേവള്ളി ഗവ മോഡൽ ബോയ്‌സ് സ്കൂളിലെ അശ്വിൻ ആർ നായർ , പത്തനംതിട്ട ജില്ലയിലെ അങ്ങാടിക്കൽ എസ് എൻ വി എച്ച് എസ് എസിലെ വൈഷ്ണവി എന്നിവർ ഒന്നാം റാങ്കും, കൊല്ലം ജില്ലയിലെ തേവള്ളി ഗവ. മോഡൽ ബോയ്‌സ് എച്ച് എസ് എസിലെ സായിറാം കെ , പാലക്കാട് ജില്ലയിലെ സി എ എച്ച് എസ് എസിലെ അമൃത ബി എന്നിവർ രണ്ടാം റാങ്കും നേടി. 

തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹൈസ്കൂളിലെ ഫർസാന പ്രവീൺ, കൊല്ലം ജില്ലയിലെ തേവള്ളി ഗവ. മോഡൽ ബോയ്‌സ് സ്കൂളിലെ അശ്വിൻ എം.എസ് , തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട ഗവ. മോഡൽ ഗേൾസ് സ്കൂളിലെ അമൃത നയന എന്നിവർക്കാണ്  മൂന്നാം റാങ്ക്. പരീക്ഷാ ഫലം www.scolekerala.org യിൽ ലഭ്യമാണ്.

ഉത്തരക്കടലാസ് പുനർമൂല്യനിർണ്ണയത്തിന് സെപ്റ്റംബർ 25 മുതൽ ഒക്‌ടോബർ ഒന്നുവരെ അപേക്ഷിക്കാം. സ്‌കോൾ കേരള വെബ്‌സൈറ്റിലുള്ള നിർദ്ദിഷ്ട അപേക്ഷാ ഫോമിലാണ് അപേക്ഷിക്കേണ്ടത്. ഒരു പേപ്പറിന് 200 രൂപയാണ് പുനർമൂല്യനിർണ്ണയ ഫീസ്. ഫീസ് ഓൺലൈനായും ഓഫ്‌ലൈനായും അടക്കാം.