നേതൃത്വത്തോട് കലഹിച്ച് സുധീരനും ; രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് രാജി ; സുധാകരന് കത്ത് നല്‍കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2021 09:45 AM  |  

Last Updated: 25th September 2021 09:47 AM  |   A+A-   |  

sudheeran

വി എം സുധീരൻ / ഫെയ്സ്ബുക്ക് ചിത്രം

 

തിരുവനന്തപുരം : മുന്‍ കെപിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി എം സുധീരന്‍ രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് രാജിവെച്ചു. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറി.

കോണ്‍ഗ്രസ് പുനഃസംഘടനയെച്ചൊല്ലിയാണ് സുധീരന്റെ രാജിയെന്നാണ് സൂചന. സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്ന് സുധീരന്‍ വ്യക്തമാക്കി. കെപിസിസി ഭാരവാഹികളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് എ-ഐ ഗ്രൂപ്പുകള്‍ നോമിനികളുടെ പേരുകള്‍ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. 

ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചതില്‍ പ്രതിഷേധിച്ച് കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ പി അനില്‍ കുമാര്‍, രതികുമാര്‍, പി എസ് പ്രശാന്ത് തുടങ്ങിയവര്‍ നേരത്തെ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചിരുന്നു.