വായ്പ കിട്ടില്ലെന്ന് ഉറപ്പായി; സംരംഭം തുടങ്ങാൻ പണിത ഷെഡിൽ യുവാവ് തൂങ്ങിമരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th September 2021 08:29 AM  |  

Last Updated: 25th September 2021 08:29 AM  |   A+A-   |  

suicide

അഭിനന്ദ് നാഥ്

 

കണ്ണൂർ: സംരംഭം തുടങ്ങാൻ വായ്പ ലഭിക്കില്ലെന്നറിഞ്ഞ് യുവാവ് ജീവനൊടുക്കി. കേളകം സ്വദേശി അഭിനന്ദ് നാഥ് (24) ആണ് സംരംഭത്തിനായി വീടിനോട് ചേർന്ന് നിർമിച്ച ഷെഡിൽ തൂങ്ങിമരിച്ചത്.  സംരംഭം തുടങ്ങാനുള്ള വായ്പ ലഭിക്കാൻ സാധ്യതയില്ലാതായതോടെയാണ് ആത്മഹത്യ. 

ഇന്നലെ രാവിലെ അഞ്ച് മണിയോടെയാണ് അഭിനന്ദിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കമ്പിവേലി നിർമാണ യൂണിറ്റ് തുടങ്ങാനായിരുന്നു പദ്ധതി. കേളകത്തെ ദേശസാത്‌കൃത ബാങ്കിനെ വായ്പയ്ക്കായി സമീപിച്ചപ്പോൾ നൽകാമെന്നറിയിച്ചിരുന്നതിനാൽ അഭിനന്ദ് പ്രതീക്ഷയിലായിരുന്നു. എന്നാൽ പ്രതീക്ഷകൾ നശിച്ചതായി വീട്ടുകാരോടും സുഹൃത്തുക്കളോടും അഭിനന്ദ് കഴിഞ്ഞ ദിവസങ്ങളിൽ സൂചിപ്പിച്ചിരുന്നു.

പൂതവേലിൽ ജഗന്നാഥന്റെയും നളിനിയുടെയും മകനാണ്. ഭാര്യ: വൃന്ദ. ഫെബ്രുവരിയിലായിരുന്നു അഭിനന്ദിന്റെ വിവാഹം.