മുൻ ഡിജിപി കെവി രാജഗോപാലൻ നായർ അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2021 12:05 PM  |  

Last Updated: 26th September 2021 12:05 PM  |   A+A-   |  

rajagopal

കെവി രാജഗോപാലൻ നായർ

 

തിരുവനന്തപുരം: മുൻ ഡിജിപി കെവി രാജഗോപാലൻ നായർ അന്തരിച്ചു. 1962 ബാച്ച് ഐപിഎസ് ഓഫീസറാണ്. 1995 ഏപ്രിൽ 30 മുതൽ 1996 ജൂൺ 30 വരെ ഡിജിപിയായിരുന്നു. വിജിലൻസ് മേധാവിയായും ജയിൽ മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഇകെ നായനാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ഡിജിപി ആയിരുന്നു രാജഗോപാലൻ നായർ. മൃതദേഹം വൈകീട്ട് 3.30 വരെ സ്വവസതിയിൽ സൂക്ഷിക്കും. സംസ്കാരം വൈകീട്ട് നാലിന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ.