നാലു മാസം പ്രായമുള്ള കുഞ്ഞ് വീട്ടിൽ മരിച്ച നിലയിൽ, ഫോൺ വിളിച്ചറിയിച്ചത് അമ്മ; അന്വേഷണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2021 08:45 AM  |  

Last Updated: 26th September 2021 08:45 AM  |   A+A-   |  

baby_feetqsad

പ്രതീകാത്മക ചിത്രം

 

കോട്ടയം: നാലു മാസം പ്രായമുള്ള ആൺകുഞ്ഞിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. റിജോ കെ.ബാബു - സൂസൻ ദമ്പതികളുടെ ഏക മകൻ ഇഹാനെയാണ് മരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. 

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കുട്ടിയുടെ അമ്മ സൂസനാണു റിജോയെ ഫോണിൽ വിളിച്ച് കുട്ടിക്ക് അനക്കമില്ലെന്നറിയിച്ചത്. ഈ സമയം കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഓട്ടോ ഡ്രൈവറായ റിജോ വാർഡംഗം ആന്റണിയെ വിവരമറിയിച്ചു. ഇരുവരും ഉടൻ വീട്ടിലെത്തി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നു പൊലീസ് അറിയിച്ചു. 

കുട്ടിയുടെ അമ്മ മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടുന്നയാളാണെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു.