കോട്ടയത്ത് എയര്‍ ഹോസ്റ്റസ് വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2021 02:42 PM  |  

Last Updated: 26th September 2021 02:42 PM  |   A+A-   |  

dead

പ്രതീകാത്മക ചിത്രം


കോട്ടയം: കോട്ടയത്ത് യുവാവിനേയും യുവതിയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചങ്ങാടി സ്വദേശി അമര്‍ജിത്, വടക്കേ ബ്ലായില്‍ കൃഷ്ണപ്രിയ എന്നിവരെയാണ് ചെമ്പില്‍ വീടിന് സമീപത്തെ കാടു പിടിച്ച സ്ഥലത്ത്  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇരുവരെയും കാണാതായതോടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു വരികയായിരുന്നു അമര്‍ ജിത്ത്. കൃഷ്ണപ്രിയ എറണാകുളത്ത് എയര്‍ ഹോസ്റ്റസ് കോഴ്‌സിനു പഠിക്കുകയായിരുന്നു. ആത്മഹത്യക്ക് കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.