ബിജെപി മുന്‍നേതാവ് ഋഷി പല്‍പ്പു  കോണ്‍ഗ്രസില്‍; കെ സുധാകരന്‍ പ്രാഥമികാംഗത്വം നല്‍കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2021 04:59 PM  |  

Last Updated: 26th September 2021 04:59 PM  |   A+A-   |  

rishi_palppu

ഋഷി പല്‍പ്പു പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ചിത്രം /ഫെയ്‌സ്ബുക്ക്‌

 

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ വിവാദത്തില്‍ നേതൃത്വത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ബിജെപിയില്‍ നിന്നും പുറത്താക്കപ്പെട്ട ഋഷി പല്‍പ്പു കോണ്‍ഗ്രസില്‍ ചേര്‍ന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വം നല്‍കി. സാമൂഹ്യരംഗത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ചെയ്ത ആളാണ്. തൃശൂരില്‍ വലിയ അടിത്തറയുള്ള ഋഷിയുടെ വരവ് പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്ന് സുധാകരന്‍ പറഞ്ഞു. 

ബിജെപിയുടെ പോഷക സംഘടന ഒബിസി മോര്‍ച്ചയുടെ സംസ്ഥാന ഉപാധ്യക്ഷനായിരിക്കുമ്പോഴാണ് ഋഷി പല്‍പ്പു നടപടി നേരിട്ടത്. കുഴല്‍പ്പണ വിവാദത്തെ തുടര്‍ന്ന് ബിജെപി തൃശൂര്‍ ജില്ലാ നേതൃത്വത്തേ പിരിച്ചു വിടണം എന്നാവശ്യപ്പെട്ട് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടതിന്  പിന്നാലെയാണ് ഇയാളെ ബിജെപി പുറത്താക്കിയത്. 

കെ സുധാകരന്റെ അധ്യക്ഷനായതിനു ശേഷം ശക്തമായ പാര്‍ട്ടി സംവിധാനത്തിലേക്ക് കോണ്‍ഗ്രസ് മാറുന്നുവെന്ന് ഋഷി പല്‍പ്പു പറഞ്ഞു. ശരിയായ ദിശയിലെത്തിയ കോണ്‍ഗ്രസിലേക്ക് വരുന്നത് വലിയ അഭിമാനമാണുള്ളതെന്നും അതിന് നന്ദി പറയുന്നത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോടാണെന്നും റിഷി പല്‍പ്പു പറഞ്ഞു.