നാളത്തെ സാങ്കേതിക സര്‍വകലാശാല പരീക്ഷകള്‍ മാറ്റി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th September 2021 04:49 PM  |  

Last Updated: 26th September 2021 04:49 PM  |   A+A-   |  

technical university exam

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന പശ്ചാത്തലത്തില്‍ തിങ്കളാഴ്ച നടക്കാനിരുന്ന പരീക്ഷകള്‍ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല മാറ്റി. ബിഎച്ച്എംസിടി നാലാം സെമസ്റ്റര്‍ റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളാണ് മാറ്റിയത്. ഇതിന് പുറമേ നാളെ നടക്കാനിരുന്ന തിയറി പരീക്ഷകള്‍ ഒക്ടോബര്‍ ആറിലേക്കും മാറ്റിയിട്ടുണ്ട്.

തിയറി പരീക്ഷകള്‍ മാറ്റിവെച്ച പശ്ചാത്തലത്തില്‍ ഒക്ടോബര്‍ ആറിലെ ലാബ് പരീക്ഷകള്‍ ഒക്ടോബര്‍ 21ലേക്ക് മാറ്റിയതായി സാങ്കേതിക സര്‍വകലാശാല അറിയിച്ചു. പരീക്ഷയുടെ സമയത്തില്‍ മാറ്റമില്ല. നേരത്തെ എംജി, കാലിക്കറ്റ്, കൊച്ചി സര്‍വകലാശാലകളും നാളെ നടക്കാനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.