നാലുമാസമുള്ള കുഞ്ഞു മരിച്ചത് ശ്വാസംമുട്ടി, അമ്മ മാനസിക ചികിത്സാകേന്ദ്രത്തിൽ; മൊഴിയെടുക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2021 08:26 AM  |  

Last Updated: 27th September 2021 08:26 AM  |   A+A-   |  

baby_feetqsad

പ്രതീകാത്മക ചിത്രം

 

കോട്ടയം; നാലുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ചത് ശ്വാസംമുട്ടിയാണെന്ന് മൃതദേഹപരിശോധനാ റിപ്പോര്‍ട്ട്. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ.ബാബു-സൂസന്‍ ദമ്പതിമാരുടെ മകന്‍ ഇഹാനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയും കുഞ്ഞും മാത്രമുള്ളപ്പോഴാണ് സംഭവം. 

കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് അമ്മയുടെ മൊഴിയെടുക്കും. സൂസൻ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന വ്യക്തിയാണ്. കുട്ടിയുടെ മരണശേഷം കൂടുതല്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച അമ്മയെ പൊലീസ് നിരീക്ഷണത്തില്‍ മാനസിക ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അമ്മ സാധാരണരീതിയിലേക്ക് മടങ്ങിയശേഷമേ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാകൂ എന്നും പൊലീസ് പറഞ്ഞു.

 കുട്ടിയ്ക്ക് അനക്കമില്ലാതെ കിടക്കുകയാണെന്ന് സൂസനാണ് റിജോയെ വിളിച്ച് അറിയിച്ചത്. റിജോ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വാര്‍ഡംഗം സ്ഥലത്തെത്തിയപ്പോള്‍ കുട്ടിക്ക് അനക്കമില്ലായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു. കുട്ടിയുടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ അന്വേഷണം നടത്തും.