ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാറുമായി കൂട്ടിയിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2021 06:58 AM  |  

Last Updated: 27th September 2021 06:58 AM  |   A+A-   |  

accident in kollam

പ്രതീകാത്മക ചിത്രം

 

കോട്ടയം; ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ കാറുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. കരിപ്പാടം അരുൺ നിവാസിൽ കൃഷ്ണന്റെ മകൻ അരുൺകുമാർ (35) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് വടകര ഉദയാപറമ്പത്ത് ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം.

തലയോലപ്പറമ്പ് ഭാഗത്തേക്കു പോവുകയായിരുന്ന അരുൺ സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാറിൽ ഇടിക്കുകയായിരുന്നു. ഓടികൂടിയ നാട്ടുകാർ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.