കോഴിക്കോട് ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമം; ജീവനക്കാര്‍ക്ക് ക്രൂരമര്‍ദ്ദനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2021 02:41 PM  |  

Last Updated: 27th September 2021 02:41 PM  |   A+A-   |  

harthal_attack

കോഴിക്കോട് ഹര്‍ത്താല്‍ അനുകൂലികളുടെ ആക്രമണം /വീഡിയോ ദൃശ്യം

 

കോഴിക്കോട്:  കോഴിക്കോട്ടെ ഏഷ്യാനെറ്റ് ബ്രോഡ്ബാന്റ് ഓഫീസില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമം. ജീവനക്കാരെ മര്‍ദ്ദിക്കുകയും തെറിവിളിക്കുകയും ചെയ്്തു. 

ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. നടക്കാവിലുള്ള ഏഷ്യാനെറ്റ് ബ്രോഡ്ബാന്റ് ഓഫീസിലേക്ക് ഒരുകൂട്ടം ഹര്‍ത്താല്‍ അനുകൂലികള്‍ സിപിഎം പതാകയുമായി എത്തുകയായിരുന്നു. ഇവര്‍ സ്ഥാപനം അടയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ അതിന് തയ്യാറായില്ല. തുടര്‍ന്നുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ ഇരുകൂട്ടരും നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.