ഊഴം വച്ച്‌ കാണേണ്ട ഗതികേട് ഉണ്ടായിട്ടില്ല; കെ സുധാകരനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2021 12:08 PM  |  

Last Updated: 27th September 2021 12:08 PM  |   A+A-   |  

mullappally ramachandran

ഫയല്‍ ചിത്രം


തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 50 വര്‍ഷമായി ഒരു കെപിസിസി പ്രസിഡന്റിനെ അനുവദിച്ച സമയത്ത് പോയി കാണേണ്ട ഗതികേട് തനിക്ക് ഇണ്ടായിട്ടില്ല. അങ്ങനെ ഒരു ഗതികേട് ഉണ്ടായാല്‍ അദ്ദേഹത്തെ കാണുന്ന അവസാന ആളായിരിക്കും താനെന്ന് മുല്ലപ്പള്ളി പറഞ്ഞു. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

താന്‍ ഫോണ്‍ എടുക്കുന്നില്ലെന്ന കെ സുധാകരന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. എല്ലാവരും ആദരിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ് വിഎം സുധീരന്‍. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊണ്ട് മാത്രമെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാകൂ. അദ്ദേഹത്തിന്റെ മാത്രമല്ല എല്ലാ സീനിയര്‍ നേതാക്കളുടെയും അഭിപ്രായം ഉള്‍ക്കൊള്ളണം. കണ്ടു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അത് ഹൃദ്യമായിരിക്കണമെന്നും കോണ്‍ഗ്രസ് ഒരു ജനാധിപത്യപാര്‍ട്ടിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സംഘടനയില്‍ അച്ചടക്കം വേണ്ടത് അനിവാര്യമാണ്. അതിലൊന്നും ആര്‍ക്കും അഭിപ്രായവ്യത്യാസമുണ്ടാകില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു