ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2021 08:47 AM  |  

Last Updated: 27th September 2021 08:47 AM  |   A+A-   |  

accident in kollam

പ്രതീകാത്മക ചിത്രം

 

തൃശൂര്‍ : തൃശൂരില്‍ രണ്ട് യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു. കുണ്ടുകാട് സ്വദേശി കാഞ്ഞിരത്തിങ്കല്‍ ദിലീപ് (24), ചേലക്കര സ്വദേശി കൊട്ടയാട്ടില്‍ അഷ്‌കര്‍ (22) എന്നിവരാണ് മരിച്ചത്. 

വില്ലടം പുതിയ പാലത്തിന് സമീപം വെച്ച് അര്‍ധരാത്രിയോടെയാണ്  അപകടം. ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 

അപകടത്തില്‍ രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. കരുവാന്‍കാട് സ്വദേശികളായ വിജീഷ്, ജിസ്‌മോന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.