അമർജിത്തും കൃഷ്ണപ്രിയയും അയൽവാസികൾ, പ്രണയമുള്ളതായി അറിയില്ലെന്ന് വീട്ടുകാർ; മൃതദേഹം കണ്ടെത്തിയത് ആളൊഴിഞ്ഞ പറമ്പിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2021 09:09 AM  |  

Last Updated: 27th September 2021 09:09 AM  |   A+A-   |  

suicide_in_vaikom

മരിച്ച കൃഷ്ണപ്രിയയും അമർജിത്തും

 

കോട്ടയം; യുവാവിനേയും യുവതിയേയും ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം. ഇരുവരും തമ്മിൽ പ്രണയുമുള്ളതായി അറിയില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്. വൈക്കം കുലശേഖരമംഗലത്ത് ഇന്നലെയാണ് അമര്‍ജിത് (23), കൃഷ്ണപ്രിയ (21) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

അയൽവാസികൾ ഇരുവരും തമ്മിൽ പ്രണയമോ മറ്റോ ഉണ്ടായിരുന്നതായി അറിവില്ലെന്നാണ് ബന്ധുക്കള്‍ പൊലീസിനു നല്‍കിയ മൊഴി. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തര്‍ക്കങ്ങള്‍ വീടുകളില്‍ ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി. നാട്ടുകാരും ഇതേ വിവരമാണ് നൽകിയത്. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ വിവാഹം നടക്കില്ലെന്ന സംശയം ആത്മഹത്യക്ക് കാരണമായോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെതന്നെ വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചിരുന്നു. അയല്‍വാസിയായ മനോജാണ് രണ്ടുപേരും മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. ഏറെനാളായി കാടുപിടിച്ചുകിടക്കുകയായിരുന്ന ആളൊഴിഞ്ഞസ്ഥലത്ത് ചരിഞ്ഞുനില്‍ക്കുന്ന ഒരുപുന്നമരത്തിലാണ് ഇരുവരെയും തൂങ്ങിമരിച്ചത്. സംഭവത്തെക്കുറിച്ച് നിലവില്‍ സംശയങ്ങള്‍ ഒന്നുമില്ലെന്ന് വൈക്കം ഡിവൈ.എസ്.പി. എ.ജെ.തോമസ് പറഞ്ഞു. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കൃഷ്ണപ്രിയ എറണാകുളത്താണ് എയര്‍ഹോസ്റ്റസ് കോഴ്‌സ് പഠിക്കുകയായിരുന്നു. അമര്‍ജിത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞതാണ്.