വാളയാര്‍ ഡാമില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2021 08:52 PM  |  

Last Updated: 28th September 2021 08:52 PM  |   A+A-   |  

wallayar_dam_death

വിഡിയോ സ്ക്രീൻഷോട്ട്

 

പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട മൂന്ന് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. തമിഴ്‌നാട് സുന്ദരപുരം സ്വദേശികളായ പൂര്‍ണേഷ്, ആന്റോ, സഞ്ജയ് എന്നിവരാണ് മരിച്ചത്. നേവിയുടെയും അഗ്നിശമനസേനയുടെയും നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. 

കഴിഞ്ഞദിവസം അഞ്ചുപേരടങ്ങുന്ന സംഘം കുളിക്കുന്നതിനിടെയാണ് മൂവരും വാളയാര്‍ ഡാമിന്റെ കയങ്ങളില്‍പ്പെട്ടത്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.