മോൻസനെ അഞ്ചുദിവസം കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് ; കസ്റ്റഡി അപേക്ഷയിലും ജാമ്യാപേക്ഷയിലും വിധി ഇന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2021 06:16 AM  |  

Last Updated: 28th September 2021 06:16 AM  |   A+A-   |  

Monson

മോൻസൻ മാവുങ്കൽ/ ഫയൽ

 

കൊച്ചി: പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സൻ മാവുങ്കലിനെ കസ്റ്റഡിയിൽ വേണമെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. മോൻസൻ സമർപ്പിച്ച ജാമ്യാപേക്ഷയിലും കോടതി വിധി പുറപ്പെടുവിക്കും.  

എച്ച് എസ്ബിസി ബാങ്കിലെ വ്യാജരേഖ ഉണ്ടാക്കിയാണ് മോന്‍സൻ തട്ടിപ്പ് നടത്തിയത്. കേസില്‍ വിശദ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കണമെന്ന് കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. മോൻസനെ അഞ്ചു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുള്ളത്. 

ഇന്നലെ കോടതിയിൽ ഹാജരാക്കിയ മോൻസനെ റിമാന്‍ഡ് ചെയ്തിരുന്നു. ഒക്ടോബര്‍ ആറുവരെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തത്.