മോന്‍സന്റേത് വെറും പണമിടപാട് തട്ടിപ്പല്ല ; കെ സുധാകരന്‍ ജാഗ്രത പുലര്‍ത്തണമായിരുന്നു ; വിമര്‍ശനവുമായി ബെന്നി ബെഹനാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2021 02:47 PM  |  

Last Updated: 28th September 2021 02:52 PM  |   A+A-   |  

benny

ബെന്നി ബഹനാന്‍/ഫയല്‍

 

കൊച്ചി :സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായുള്ള അടുപ്പത്തില്‍  കെപിസിസി പ്രസിഡന്റ് കെ സുധാകരനെ വിമര്‍ശിച്ച് ബെന്നി ബെഹനാന്‍ എംപി. മോന്‍സന്റേത് വെറും പണമിടപാട് തട്ടിപ്പല്ല. കെ സുധാകരന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. 

മോന്‍സനുമായുള്ള ബന്ധത്തില്‍ സുധാകരന് ജാഗ്രതക്കുറവുണ്ടായി. പൊതുപ്രവര്‍ത്തകര്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പാലിക്കണം. ചികിത്സക്കായാണ് താന്‍ മോന്‍സനുമായി ബന്ധപ്പെട്ടതെന്ന സുധാകരന്റെ വിശദീകരണം വിശ്വസിക്കുന്നു. 

എന്നാല്‍ മോന്‍സന്‍ ഡോക്ടര്‍ പോലുമായിരുന്നില്ലെന്ന് ബെന്നി ബെഹനാന്‍ ചൂണ്ടിക്കാട്ടി. അങ്കമാലിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോന്‍സന്‍ മാവുങ്കല്‍ അന്താരാഷ്ട്ര പുരാവസ്തു തട്ടിപ്പ് റാക്കറ്റിലെ കണ്ണിയാണ്. കേസില്‍ കേന്ദ്ര സംസ്ഥാന ഏജന്‍സികളുടെ സംയുക്ത അന്വേഷണം വേണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു.