കൃഷിയിടത്തില്‍ പശുക്കളെ മേയ്ക്കാന്‍ ഇറങ്ങി; അട്ടപ്പാടിയില്‍ ദമ്പതികള്‍ക്ക് നേരെ ഭൂവുടമ വെടിയുതിര്‍ത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th September 2021 02:21 PM  |  

Last Updated: 28th September 2021 02:21 PM  |   A+A-   |  

gun fire

പ്രതീകാത്മക ചിത്രം

 

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികള്‍ക്ക് നേരെ ഭൂവുടമ വെടിയുതിര്‍ത്തു. ചെല്ലി, നഞ്ചന്‍ എന്നിവര്‍ക്ക് നേരെയാണ് ഭൂവുടമ വെടിവച്ചത്.
സംഭവത്തില്‍ പാടവയല്‍ പഴന്തോട്ടം സ്വദേശി ഈശ്വരനെ അറസ്റ്റ് ചെയ്തു.

കൃഷിയിടത്തില്‍ പശുക്കളെ മേയ്ക്കാന്‍ ഇറങ്ങിയതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.എയര്‍ഗണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ദമ്പതികള്‍ ഓടിമാറിയതിനാല്‍ വെടിയേല്‍ക്കാതെ രക്ഷപ്പെട്ടു.